സംസ്ഥാന സ്കൂൾ കലോത്സവം ; ശ്രദ്ധേയമായി കലാപ്രതിഭകൾക്ക് ഹൃദ്യമായ സ്വാഗതം ഒരുക്കുന്ന നാഷണൽ സർവീസ് സ്കീം സ്റ്റാൾ
തൃശ്ശൂർ :സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന കലാപ്രതിഭകൾക്ക് ഹൃദ്യമായ സ്വാഗതം ഒരുക്കുന്നതിന്റെ ഭാഗമായി, ജില്ലയിലെ ഹയർസെക്കൻഡറി എൻ.എസ്.എസ് യൂണിറ്റുകൾ ഒരുക്കിയ പവലിയൻ ശ്രദ്ധേയമാകുന്നു. ഉന്നത വിദ്യാഭ്യാസ,സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
tRootC1469263">സ്റ്റാളിൽ വിവിധ കോളേജുകളിലെ എൻഎസ്എസ് യൂണിറ്റുകളുടെ ഫണ്ട് റെയ്സിങ്ങിനായി വിദ്യാർത്ഥികൾ നിർമ്മിച്ച വിവിധ സാധനങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. എൻ. എസ് എസ് ഹയർ സെക്കൻഡറി ജില്ല കൺവീനർ എം. വി. പ്രതീഷ്, ക്ലസ്റ്റർ കൺവീനർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പവലിയൻ സജ്ജീകരിച്ചിട്ടുള്ളത്.
.jpg)


