മാസപ്പടി കേസില്‍ ഇഡി റിപ്പോര്‍ട്ടിന്മേല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാര്‍ശ ചെയ്തത്.
മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാര്‍ശ ചെയ്തത്.
ഇ ഡി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി എഫ് ഐ ആര്‍ ഇട്ട് കേസെടുത്തില്ലെന്ന് കാണിച്ച് അഭിഭാഷകനായ കെ എം ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചത്. അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുക്കാവുന്ന തരത്തിലുള്ള വിവരങ്ങള്‍ ഇ ഡി കൈമാറിയിട്ടും സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെയുള്ള ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം നിയമവിരുദ്ധമാണ്. വിജിലന്‍സ് ഡയറക്ടര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ പരാതികളില്‍ സമയബന്ധിതമായി നടപടി ഉണ്ടായില്ല. രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ് റദ്ദാക്കി അന്വേഷണം വിജിലന്‍സിന് കൈമാറണമെന്നും, ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്നമാണ് ഷാജഹാന്റെ ഹര്‍ജിയിലെ ആവശ്യം.
.jpg)

