സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷം, സംസ്ഥാന തല ഉദ്ഘാടനം മാതൃകാപരമായി സംഘടിപ്പിക്കണം; മന്ത്രി എ.കെ ശശീന്ദ്രൻ

The state government's annual celebration and state-level inauguration should be organized in an exemplary manner; Minister A.K. Saseendran
The state government's annual celebration and state-level inauguration should be organized in an exemplary manner; Minister A.K. Saseendran

കാസർകോട് :  രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 'എന്റെ കേരളം'  മാതൃകാപരമായി സംഘടിപ്പിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷത്തിന്റെ  സംഘാടനത്തിന്റെ ഭാഗമായി കാലിക്കടവ് പടുവളത്തെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തനങ്ങൾ ചിട്ടയോടും സമയബന്ധിതമായും പൂർത്തിയാക്കാൻ കഴിയണമെന്ന് വനം വകുപ്പ് മന്ത്രി പറഞ്ഞു. കുടുംബശ്രീ, ശുചിത്വമിഷൻ മറ്റു പ്രാദേശിക സന്നദ്ധ സംഘടനകൾ ഇവരെയെല്ലാം പരിപാടിയുടെ ഭാഗമാക്കണമെന്നും മികച്ച ജനപങ്കാളിത്തം ഉറപ്പാക്കാൻ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കാസർകോട് ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ജില്ലാതല സംഘാടക സമിതിയുടെയും ഉപസമിതി ചെയർപേഴ്‌സൺ മാരുടെയും കൺവീനർമാരുടെയും  യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ.മുഴുവൻ സബ് കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ വിശദമായ വിശകലനം നടത്തുകയും ഓരോ കമ്മിറ്റിക്കും ആവശ്യമുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ഏപ്രിൽ 21 മുതൽ 27 വരെ നടക്കുന്ന പ്രദർശന വിപണമേള ചിട്ടയോടെ സംഘടിപ്പിക്കുന്നതിനും സമയബന്ധിതമായി പരിപാടികൾ നടത്തുന്നതിനും മന്ത്രി നിർദേശം നൽകി എം രാജഗോപാലൻ എംഎൽഎ ജില്ലാ കലക്ടറും സംഘാടകസമിതി  ജനറൽ കൺവീനറുമായ കെ ഇമ്പശേഖർ കൺവീനർ എം മധുസൂദനൻ,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി സജീവൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനു നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ലക്ഷ്മി എന്നിവരും ഉപസമിതി കൺവീനർ മാരായ എഡിഎം. പി അഖിൽ കാസർഗോഡ് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ വി ചന്ദ്രൻ ജില്ലാ സാമൂഹിക നീതി ഓഫീസർ ആര്യ പി രാജ് ജില്ല സപ്ലൈ ഓഫീസർ കെ എൻ ബിന്ദു ജില്ലാ ടൗൺ പ്ലാനർ ലീ ലിറ്റി തോമസ് തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ ജി സുധാകരൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ  എം ശ്രീകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർഎ വി രാംദാസ് ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ പി വി  വിനോദ് ചന്ദേര സർക്കിൾ ഇൻസ്‌പെക്ടർ കെ പി സതീഷ്  , നീലേശ്വരം നഗരസഭ പ്രതിനിധി സുധീർ തെക്കൻ തുടങ്ങിയവർ സംസാരിച്ചു

Tags