സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ; അടുത്ത മാസം നിർണായക യോഗം
തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കുന്നതിനായി ഫലപ്രദമായ നടപടികളുമായി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വിഷയം പഠിച്ച് തീരുമാനമെടുക്കുന്നതിനായി വരുന്ന മാസം 24-ന് ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.പുസ്തകങ്ങൾ അച്ചടിക്കുന്നതിന് ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിക്കാൻ പദ്ധതിയിടുകയാണ്. പാഠപുസ്തകങ്ങളുടെ കനം കുറയ്ക്കുന്നതിനായി അർദ്ധവാർഷിക അടിസ്ഥാനത്തിൽ (സെമസ്റ്റർ രീതിയിൽ) പുസ്തകങ്ങൾ വിഭജിക്കുന്നത് പരിഗണനയിലാണ്.
കൈപ്പമംഗലം മണ്ഡലത്തിലെ സ്കൂൾ ലീഡർ ഉന്നയിച്ച ആവശ്യമാണ് നിയമസഭയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഹൈസ്കൂൾ വിദ്യാർഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം ഗണ്യമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ ലീഡർ നൽകിയ നിവേദനം കൈപ്പമംഗലം എംഎൽഎയാണ് സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
തുടർന്ന്, നിയമസഭാ ചട്ടം 113 പ്രകാരം (സഭയിൽ പെറ്റീഷൻ അവതരിപ്പിക്കാനുള്ള ചട്ടം) എംഎൽഎ ഇത് സഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുകയായിരുന്നു. ചട്ടപ്രകാരം പെറ്റീഷനിൽ സഭയിൽ നേരിട്ട് ചർച്ചകൾ നടക്കില്ല എന്നതിനാൽ, വിഷയം തുടർനടപടികൾക്കായി പെറ്റീഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു
.jpg)


