'ആസൂത്രിതമായ വിദ്വേഷ പ്രചാരണങ്ങൾക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണം' : എസ്ഡിപിഐ

sdpi

 സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിതമായ വിദ്വേഷ പ്രചാരണങ്ങൾക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങൾ, യൂട്യൂബ് ചാനലുകൾ എന്നിവ മുഖേന ശക്തമായ വിദ്വേഷ പ്രചാരണങ്ങളാണ് ഓരോ മണിക്കൂറുകളിലും നടന്നുകൊണ്ടിരിക്കുന്നത്. 

tRootC1469263">

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായി ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ സംഘ്പരിവാർ ആശയങ്ങളെ എക്കാലവും അകറ്റിനിർത്തിയ ചരിത്രമാണുള്ളത്. എന്നാൽ അടുത്തകാലത്ത് തൃശ്ശൂർ പാർലമെന്റ് സീറ്റും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതം വർദ്ധിപ്പിച്ചതും ലോക്കൽ ബോഡി തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭ ഭരണം ഉൾപ്പെടെ ബിജെപി പിടിച്ചെടുത്തതും ശക്തമായ സാമൂഹിക ധ്രുവീകരണ പ്രവർത്തനങ്ങളിലൂടെയാണ്.

സാമുദായിക രാഷ്ട്രീയ നേതാക്കൾ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ യൂട്യൂബ് ചാനലുകൾ എന്നിവ മുഖേന നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം . അല്ലാത്തപക്ഷം വർഗീയ കലാപങ്ങൾക്കും വംശഹത്യാ പദ്ധതികൾക്കും ആസൂത്രിതമായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന തീവ്ര ഹിന്ദുത്വ ശക്തികൾക്ക് അവസരം ഒരുക്കി കൊടുക്കുന്ന ഭരണ പ്രതിപക്ഷ പാർട്ടികൾ തന്നെ കനത്ത വില കൊടുക്കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പു നൽകി.

Tags