സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്
May 25, 2023, 11:02 IST

തിരുവനന്തപുരം: വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വരരുത്. സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് . വീട്ടിൽ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഉത്തരവ്. ആവശ്യമെങ്കിൽ വേസ്റ്റ് ബിന്നുകൾ സിസിടിവി പരിധിയിൽ ആക്കും.നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു.സെക്രട്ടേറിയറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുത്, വെള്ളക്കുപ്പികളിൽ അലങ്കാര ചെടി വളർത്തരുത് തുടങ്ങിയ നിർദേശങ്ങളും സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെൽ നൽകിയ നിർദേശങ്ങളിൽ ഉണ്ട്