സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്
Mar 7, 2025, 19:36 IST


കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ ജോലി ഒഴിവ്
കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക വിജ്ഞാന വ്യാപനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍, സോയില്‍ സയന്‍സ്, കാര്‍ഷിക സാമ്പത്തികശാസ്ത്രം, ഫിഷറീസ്, മറ്റ് അനുബന്ധ മേഖലകളിലെ ഡോക്ടറേറ്റ് അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ആണ് യോഗ്യത.