സംസ്ഥാന കലോത്സവം ; കവിതാരചനയിലും ഉപന്യാസത്തിലും തിളങ്ങി കണ്ണൂർ സ്വദേശി കെ.വി. മെസ്ന

State Arts Festival; Kannur native K.V. Mesna shines in poetry and essay writing

 തൃശൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  വിഭാഗം മലയാളം കവിതാ രചനയിൽ മൂന്നാം തവണയും എ ഗ്രേഡും ഉപന്യാസ രചനയിൽ എ ഗ്രേഡും നേടി കണ്ണൂർ സ്വദേശി കെ.വി. മെസ്‌ന. കഴിഞ്ഞ രണ്ടു വർഷങ്ങളിലും മെസ്നക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു.  ഈ വർഷം പാലക്കാട് വെച്ച് നടന്ന സാമൂഹ്യ ശാസ്ത്രമേളയിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർഥിനിയാണ്. 

tRootC1469263">

കേരള സർക്കാരിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരം, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരം, ഗാന്ധി പുരസ്കാരം, മലയാള കാവ്യസാഹിതിയുടെ സംസ്ഥാന കവിതാ പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങൾ മെസ്ന ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.

 സി.ബി.എസ്.ഇ.  ഏഴാം ക്ലാസ്സ് മലയാളം പാഠപുസ്തകത്തിൽ മെസ്ന എഴുതിയ 'കാലം തെറ്റിയ മഴ' എന്ന കവിത കുട്ടികൾക്ക് പഠിക്കാനുള്ള ഒരു പാഠമാണ്. അധ്യാപകരായ കെ.വി. മെസ്‌മറിൻ്റെയും കെ.കെ.ബീനയുടെയും ഏക മകളാണ്.

Tags