സംസ്ഥാന കലോത്സവം പരാതിരഹിതമായി നടത്തും : മന്ത്രി ശിവന്‍കുട്ടി

google news
adg

കൊല്ലം :  സംസ്ഥാന സ്‌കൂള്‍കലോത്സവം പരാതിരഹിതമായി നടത്തുന്നതിന്  വേണ്ടനടപടികള്‍ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘാടക സമിതി അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തത്തോടെയും ഒത്തൊരുമയോടെയും കലോത്സവത്തെ വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. വിവിധ കമ്മിറ്റികളുടെ ഏകോപനത്തോടെ കലോത്സവം വിജയകരമായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

  ജനുവരി നാല് മുതല്‍ എട്ട് വരെയാണ് കലോത്സവം. ആശ്രാമം മൈതാനമാണ് പ്രധാന വേദി. നഗരപരിധിയിലെ 24 വേദികളില്‍ മത്സരങ്ങള്‍ നടക്കും. പ്രോഗ്രാം, ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്റ്റേജ് - പന്തല്‍, ഭക്ഷണം, പ്രചരണം തുടങ്ങി 20 സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.


എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, എം എല്‍ എ മാരായ എം മുകേഷ് , ജി എസ് ജയലാല്‍, സുജിത്ത് വിജയന്‍ പിള്ള, എം നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ്, വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഐ ലാല്‍, വിവിധ അധ്യാപക സംഘടന പ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭാരവാഹികള്‍ :- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ (ചെയര്‍മാന്‍ ), എം മുകേഷ് (വര്‍ക്കിംഗ് ചെയര്‍മാന്‍), ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു (വൈസ് ചെയര്‍മാന്‍), പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ് ( ജനറല്‍ കണ്‍വീനര്‍), പൊതുവിദ്യാഭ്യാസ വകുപ്പ് പി ആര്‍ ഒ എ ഷീലാ കുമാരി ( ട്രഷറര്‍ ).

Tags