കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് താര നിര
സംസ്ഥാനത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് മലയാള സിനിമാ ലോകം. 'ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ ടീം യുഡിഎഫ്'- എന്നാണ് പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി സോഷ്യൽ മീഡിയിയൽ കുറിച്ചിരിക്കുന്നത്. വി ഡി സതീശന്റെ ഫോട്ടോയ്ക്ക് ഒപ്പമായിരുന്നു രമേഷ് പിഷാരടി അഭിനന്ദനം അറിയിച്ചത്.
'കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ'.- എന്നാണ് നടൻ മമ്മൂട്ടി കുറിച്ചത്. 'നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് സാധിക്കട്ടെ'.- മോഹൻലാൽ കുറിച്ചു. 'ജന നായകന് അഭിവാദ്യങ്ങൾ' എന്ന് നടൻ സിദ്ദിഖും കുറിച്ചു.
'ജനങ്ങളാണ് ഹൈക്കമാൻഡ് എന്ന് തെളിയിച്ച ഏക നേതാവ്'- എന്നാണ് ആശംസകൾ അറിയിച്ച് ധർമജൻ ബോൾഗാട്ടി കുറിച്ചിരിക്കുന്നത്. 'ഈ തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കേരളത്തിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ.
ഐക്യത്തിലൂടെയും, പ്രതിരോധശേഷിയിലൂടെയും, പുരോഗതിയിലൂടെയും കേരളം എപ്പോഴും ഉയർന്നുനിന്നിട്ടുണ്ട്. ഈ പുതിയ തുടക്കം ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും പ്രതീക്ഷയും, വികസനവും, ആത്മവിശ്വാസവും നൽകട്ടെ'.- എന്നാണ് ഉണ്ണി മുകുന്ദൻ ആശംസ നേർന്ന് അറിയിച്ചിരിക്കുന്നത്.
'ഒരു പുതിയ കേരളത്തിനായുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും. മുഖ്യമന്ത്രി വിഡി സതീശൻ സാറിന് സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ'..- നിവിൻ പോളി അറിയിച്ചു. 'മതേതര കേരളം ആഗ്രഹിച്ച നന്മ. ഓരോ മലയാളിയും അഭിമാനിക്കുന്നു'.- ജോയ് മാത്യു കുറിച്ചു.
.
.jpg)

