മാപ്രാണം പള്ളി പെരുന്നാളിനിടെ സംഘര്‍ഷം: യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു

google news
stabbed

തൃശൂര്‍: ഇരിങ്ങാലക്കുട മാപ്രാണം പള്ളി പെരുന്നാളിനിടെ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. മാപ്രാണം ഹോളിക്രോസ് ദേവാലയ തിരുനാളിനോടനുബന്ധിച്ച് കപ്പേളയില്‍നിന്നും പള്ളിയിലേക്കുള്ള പുഷ്പ കുരിശ് എഴുന്നള്ളിപ്പിനിടെയാണ് സംഘര്‍ഷം നടന്നത്.

 യൂത്ത്കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്. ബാന്റ് മേളത്തിന് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് സംഘര്‍ഷം ആരംഭിച്ചത്.ആള്‍ക്കൂട്ടത്തിനിടയില്‍ നടന്ന സംഘര്‍ഷത്തില്‍ ആരോ ഷാന്റോയുടെ വയറില്‍ കുത്തുകയായിരുന്നു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
 

Tags