എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22
Updated: Apr 28, 2026, 13:21 IST
പ്ലസ് ടു (എച്ച്‌എസ്‌എസ്, വിഎച്ച്‌എസ്‌എസ്) ഫലപ്രഖ്യാപനം മെയ് 22നും പ്ലസ് വണ്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂണ്‍ 10നും നടക്കും.
തിരുവനന്തപുരം :സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന് നടക്കും.പ്ലസ് ടു (എച്ച്‌എസ്‌എസ്, വിഎച്ച്‌എസ്‌എസ്) ഫലപ്രഖ്യാപനം മെയ് 22നും പ്ലസ് വണ്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂണ്‍ 10നും നടക്കും.
മെയ് ആദ്യവാരം തന്നെ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കണമെന്നായിരുന്നു തീരുമാനമെങ്കിലും ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ വന്നതോടെ സമയക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു.
ഇതേത്തുടർന്നാണ് ഇപ്പോൾ മെയ് 15, 22 തീയതികൾ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 417497 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയിട്ടുള്ളത്. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 16 മുതൽ ആരംഭിച്ചിരുന്നു
.jpg)

