എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം
May 19, 2023, 15:09 IST

സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാല് മുതൽ ഫലം നേരിട്ട് ലഭ്യമാകും.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ PRD LIVE മൊബൈൽ ആപ്പിലും ww.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും.
എസ് എസ് എൽ സി (എച്ച് ഐ) ഫലം http://sslchiexam.kerala.gov.inലും ടി എച്ച് എസ് എൽ സി (എച്ച് ഐ) ഫലം http:/thslchiexam.kerala.gov.inലും ടി എച്ച് എസ് എൽ സി ഫലം http://thslcexam.kerala.gov.inലും എ എച്ച് എസ് എൽ സി ഫലം http://ahslcexam.kerala.gov.inലും ലഭിക്കും.
കേരളത്തിലും ലക്ഷദ്വീപിലും ഗൾഫ് നാടുകളിലുമായി 2960 സെന്ററുകളിൽ 4,19,128 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. Read more at https://www.sirajlive.com/sslc-result-declared-99-70-percent-pass.html