എസ് എസ് എല്‍ സി പരീക്ഷ; രജിസ്ട്രേഷൻ തീയതി നീട്ടി പരീക്ഷാ ഭവൻ

gate exam
gate exam

നവംബർ 30 വരെ ആയിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്.വിവിധ സ്കൂളുകളില്‍ നിന്ന് രജിസ്ട്രേഷൻ നടപടികള്‍ സമർപ്പിക്കാനാകാതെ ബാക്കിയുണ്ടെന്ന റിപ്പോർട്ടുകള്‍ വന്നതിനെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചത്.

തിരുവനന്തപുരം: എസ് എസ് എല്‍ സി, ടി എച് എസ് എല്‍ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാക്കാൻ ഡിസംബർ 3ന് വൈകിട്ട് 5 വരെ സമയം നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.

നവംബർ 30 വരെ ആയിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്.വിവിധ സ്കൂളുകളില്‍ നിന്ന് രജിസ്ട്രേഷൻ നടപടികള്‍ സമർപ്പിക്കാനാകാതെ ബാക്കിയുണ്ടെന്ന റിപ്പോർട്ടുകള്‍ വന്നതിനെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചത്.

tRootC1469263">

രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ബാക്കിയുള്ള വിദ്യാർത്ഥികളും സ്കൂളുകളും നിർദ്ദിഷ്ട സമയത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.2026 മാർച്ച്‌ 5 മുതല്‍ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. അപേക്ഷാ പ്രക്രിയയില്‍ കൂടുതല്‍ വീഴ്ചകള്‍ വരുത്താതിരിക്കാൻ സ്കൂളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്

Tags