എസ്എസ്എല്‍സി പരീക്ഷ മുൻവർഷങ്ങളെ അപേക്ഷിച്ച് അതീവ കടുപ്പമേറിയത്; സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റ്, വിദ്യാഭ്യാസ വകുപ്പ്
വ്യാജ വാർത്തകള്‍ ചമയ്ക്കുന്നവർക്കും അത് സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെക്കുന്നവർക്കുമെതിരെ സൈബർ പോലീസിന്റെ സഹായത്തോടെ കർശന നിയമനടപടികള്‍ സ്വീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ചോദ്യപേപ്പറുകള്‍ മുൻവർഷങ്ങളെ അപേക്ഷിച്ച് അതീവ കടുപ്പമേറിയതാകുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അനാവശ്യമായി ആശങ്കയിലാഴ്ത്തുകയാണെന്നും ഇത്തരം പ്രചാരണം നടത്തുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
tRootC1469263">പരീക്ഷാ നടത്തിപ്പിലോ ചോദ്യപേപ്പർ ഘടനയിലോ കുട്ടികളെ വലയ്ക്കുന്ന തരത്തിലുള്ള മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പരീക്ഷാ പേടി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ബോധവല്‍ക്കരണ പരിപാടികളുമായി മുന്നോട്ട് പോകുമ്പോള്‍, വിപരീത ഫലമുണ്ടാക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന നീക്കങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.
വ്യാജ വാർത്തകള്‍ ചമയ്ക്കുന്നവർക്കും അത് സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെക്കുന്നവർക്കുമെതിരെ സൈബർ പോലീസിന്റെ സഹായത്തോടെ കർശന നിയമനടപടികള്‍ സ്വീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഔദ്യോഗിക പരീക്ഷാ കലണ്ടർ പ്രകാരം മുന്നോട്ട് പോകണമെന്നും, പരീക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളോ സ്കൂള്‍ അധികൃതരെയോ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു.
.jpg)


