ഗള്‍ഫ് മേഖലയില്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും
പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന അസാധാരണമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകളില്‍ മാറ്റം വരുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് അഞ്ചിന് നടക്കാനിരുന്ന എസ്എസ്എസ്എല്‍സി, മാര്‍ച്ച് 5,6,7 തീയതികളില്‍ നിശ്ചയിച്ചിരുന്ന ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
tRootC1469263">ഒപ്പം യുദ്ധ സമാന സാഹചര്യത്തില്‍ പരീക്ഷ സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായി എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉപരിപഠന സാധ്യതകളെ ബാധിക്കാത്ത തരത്തില്‍ ശരിയായ നടപടികള്‍ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
യാത്രാ തടസ്സമോ മറ്റ് സാങ്കേതിക കാരണങ്ങളോ മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്ത കുട്ടികള്‍ നിങ്ങളുടെ സ്‌കൂളിലെ പ്രഥമാധ്യാപകര്‍ / പ്രിന്‍സിപ്പല്‍ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എത്രയും വേഗം അപേക്ഷ നല്‍കണം. ലഭിക്കുന്ന അപേക്ഷകളുടെ മെറിറ്റ് പരിശോധിച്ച്, കുഞ്ഞുങ്ങള്‍ക്ക് പരീക്ഷ എഴുതാന്‍ അനുകൂലമായ സാഹചര്യം ഒരുക്കാന്‍ വകുപ്പ് മുന്‍ഗണന നല്‍കുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി അറിയിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായ സാഹചര്യത്തില്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നതില്‍ ആരും പരിഭ്രാന്തരാകേണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് എപ്പോഴും ഒപ്പമുണ്ടെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
.jpg)


