SSC ഹിന്ദി ട്രാൻസ്‌ലേറ്റര്‍ പരീക്ഷ 2026; മെയ് 14 വരെ അപേക്ഷിക്കാം!

The state government has ensured good-paying jobs for the youth in the state

എസ്‌എസ്‌സിയുടെ വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷൻ (OTR) പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

സ്റ്റാഫ്‌ സെലക്ഷൻ കമ്മിഷൻ (SSC) നടത്തുന്ന 2026-ലെ കംപൈൻഡ് ഹിന്ദി ട്രാൻസ്‌ലേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലായി 84 ഒഴിവുകളാണുള്ളത്. ജൂനിയർ, സീനിയർ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 മെയ് 14.

പരീക്ഷാ തീയതി (പേപ്പർ 1): 2026 ഓഗസ്റ്റ് – സെപ്റ്റംബർ കാലയളവില്‍.

ഔദ്യോഗിക വെബ്‌സൈറ്റ്: ssc.gov.in

തസ്തികകളും ശമ്പളവും

ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ / ട്രാൻസ്‌ലേഷൻ ഓഫീസർ: 35,400 അടിസ്ഥാന ശമ്പളം (പേ ലെവല്‍ 6).

സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ / ട്രാൻസ്‌ലേഷൻ ഓഫീസർ: 44,900 അടിസ്ഥാന ശമ്പളം (പേ ലെവല്‍ 7).

യോഗ്യതകള്‍

വിദ്യാഭ്യാസം: ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉള്ള ബിരുദാനന്തര ബിരുദം (PG). ബിരുദ തലത്തിലോ പിജി തലത്തിലോ ഹിന്ദിയും ഇംഗ്ലീഷും നിർബന്ധിത വിഷയങ്ങളായി പഠിച്ചിരിക്കണം.

പ്രായപരിധി: 18 – 30 വയസ്സ്. (പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർക്കും മറ്റ് അർഹരായവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും).

അപേക്ഷിക്കേണ്ട വിധം

എസ്‌എസ്‌സിയുടെ വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷൻ (OTR) പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. മുൻപ് രജിസ്റ്റർ ചെയ്തവരും പുതിയ വെബ്‌സൈറ്റില്‍ OTR ചെയ്യേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും സിലബസിനും ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

Tags