ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ലെ തി​ര​ക്ക് കാ​യി​ക​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ബൗ​ൺ​സ​ർ​മാ​രെ നി​യ​മി​ച്ച​ത്​ പോ​ലു​ള്ള ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്കരുത് ​​: ഹൈ​കോ​ട​തി

Actions like the one involving bouncers being appointed to control the crowd at the Sri Poornatraya Temple should not be repeated: High Court
Actions like the one involving bouncers being appointed to control the crowd at the Sri Poornatraya Temple should not be repeated: High Court

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ലെ വൃ​ശ്ചി​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച തി​ര​ക്ക് കാ​യി​ക​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ബൗ​ൺ​സ​ർ​മാ​രെ നി​യ​മി​ച്ച​ത്​ പോ​ലു​ള്ള ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ​ഹൈ​കോ​ട​തി. ‘ബൗ​ൺ​സ​ർ’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ടീ ​ഷ​ർ​ട്ടും ധ​രി​ച്ച് ഇ​വ​ർ നി​ന്ന​ത്​ ക്ഷേ​ത്രാ​ന്ത​രീ​ക്ഷ​ത്തി​ന് ഉ​ചി​ത​മാ​യ ന​ട​പ​ടി​യ​ല്ല.

tRootC1469263">

ഇ​ത്​ ഒ​ഴി​വാ​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്നും ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​നോ​ട്​ ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം​ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

ന​വം​ബ​ർ 22 മു​ത​ൽ 25 വ​രെ​യാ​ണ് ബൗ​ൺ​സ​ർ​മാ​രെ നി​യോ​ഗി​ച്ച​ത്. ക​രാ​റെ​ടു​ത്ത സ്വ​കാ​ര്യ സെ​ക്യൂ​രി​റ്റി​ക്കാ​രെ​യാ​ണ്​ തി​ര​ക്ക്​ നി​യ​​ന്ത്രി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ബൗ​ൺ​സ​ർ​മാ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ്​ വ്യ​ക്ത​മാ​ക്കി.

ബൗ​ൺ​സ​ർ​മാ​രെ നി​യോ​ഗി​ച്ച​ത് ക്ഷേ​ത്ര​വി​ശു​ദ്ധി​ക്കും സം​സ്കാ​ര​ത്തി​നും നി​ര​ക്കു​ന്ന​ത​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള​ട​ക്കം ഹാ​ജ​രാ​ക്കി മ​ര​ട് സ്വ​ദേ​ശി എ​ൻ. പ്ര​കാ​ശ്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ദേ​വ​സ്വം ബോ​ർ​ഡി​ന്റെ ഉ​റ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി, ഹ​ര​ജി തീ​ർ​പ്പാ​ക്കി.

 

Tags