ശ്രീ മാതാ അമൃതാനന്ദമയി ദേവി ബാംഗ്ലൂരുവിൽ, രണ്ടു ദിവസത്തെ ബ്രഹ്മസ്ഥാന മഹോത്സവത്തിന് മറ്റന്നാൾ തുടക്കം

Sri Mata Amritanandamayi Devi in ​​Bangalore Two day Brahmasthana Mahotsavam begins the day after tomorrow

ബംഗ്ലൂരു: ഏഴ്  വർഷത്തെ  കാത്തിരിപ്പിനൊടുവില്‍ ബംഗ്ലൂരുവിലെ മക്കളുടെ അരികിലേയ്ക്ക് അമ്മയെത്തി. നവംബർ 6, 7 തീയ്യതികളിലായി നടക്കുന്ന ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് മുഖ്യ കാർമികത്വം വഹിക്കാനാണ് അമ്മ എത്തിയത്.  

മൈസൂർ ബ്രഹ്മസ്ഥാന മഹോത്സവത്തിന് ശേഷം ബാംഗ്ലൂരുവിലെ ജ്ഞാനഭാരതി സെക്കൻഡ് സ്റ്റേജിലെ അമൃത വിദ്യാലയത്തോടു ചേർന്നുള്ള  ബ്രഹ്‌മസ്ഥാനത്ത് എത്തിയ അമ്മയെ  മാതാ അമൃതാനന്ദമയി മഠം ബാംഗ്ലൂർ  മഠാധിപതി ബ്രഹ്മചാരി ആത്മനിരതാമൃത ചൈതന്യയുടെ 
 നേതൃത്വത്തിൽ പൂർണകുംഭം നൽകിയാണ് മക്കൾ സ്വീകരിച്ചത്. മാതാ അമൃതാനന്ദമയി മഠത്തിലെ മുതിർന്ന സന്യാസശിഷ്യരും നൂറുകണക്കിന് വരുന്ന ബ്രഹ്മചാരി ബ്രഹ്മചാരിണിമാരും  ആശ്രമ അന്തേവാസികളും അമ്മയോടൊപ്പം എത്തിയിട്ടുണ്ട്.  

Sri Mata Amritanandamayi Devi in ​​Bangalore Two day Brahmasthana Mahotsavam begins the day after tomorrow

ആറാം തീയ്യതി  രാവിലെ 11 മണിയോടെയാണ് അമ്മ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തുക. തുടർന്ന് വിശിഷ്ട വ്യക്തികൾ അമ്മയെ ഹാരാർപണം ചെയ്യും. പിന്നിട്  അമ്മയുടെ നേതൃത്വത്തിൽ ധ്യാനം, സത്സംഗം ഭജന എന്നിവയും തുടർന്ന് ദർശനവും നടക്കും. 

അമ്മയെ കാണാനും അനുഗ്രഹം വാങ്ങിക്കാനുമായി എത്തുന്നവര്‍ക്കെല്ലാം വേണ്ട സജ്ജീകരണങ്ങളും  ആശ്രമത്തില്‍ ഒരുക്കിയിട്ടുണ്ട്. അമൃതോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം ഭക്ഷണം നൽകാനുള്ള  സൗകര്യവും ബ്രഹ്മസ്ഥാന പരിസരത്ത് ഒരുക്കിയിട്ടുണ്ട്.

Tags