ശ്രീലങ്കയിൽ കുടുങ്ങിയ 237 മലയാളികൾ തിരുവനന്തപുരത്തെത്തി

237 Malayalis stranded in Sri Lanka reach Thiruvananthapuram
237 Malayalis stranded in Sri Lanka reach Thiruvananthapuram

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കുള്ള യാത്ക്കിടെ ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെ തുടർന്ന് ശ്രീലങ്കയിൽ കുടുങ്ങിയ കേരളീയരായ 237പേർ തിരുവനന്തപുരത്തെത്തി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊളബോയിൽ നിന്ന് എത്തിയവരെ വിമാനത്താവളത്തിൽ നോർക്ക റൂട്ട്സ് പ്രതിനിധികൾ സ്വീകരിച്ചു.

tRootC1469263">

80ഓളം പേർ കൂടി ഉടൻ തിരുവനന്തപുരത്തെത്തും. നിലവിൽ ശ്രീലങ്കയിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ ഹൈകമീഷൻ ഒരുക്കിയ അടിയന്തര ഹെൽപ് ഡെസ്‌കിൽ ബന്ധപ്പെടാം. സഹായത്തിനായി +94 773727832 (വാട്ട്സ് ആപ്പിലും ലഭ്യമാണ്) എന്ന നമ്പറിൽ ബന്ധപ്പെടാം.

അതേസമയം, ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ശ്രീലങ്കയിലെ ജനങ്ങൾക്ക് ഇന്ത്യൻ വ്യോമസേന സഹായങ്ങൾ തുടരുകയാണ്​. ദുരന്തബാധിത മേഖലയിൽ സഹായത്തിനും ദുരിതാശ്വാസമെത്തിക്കാനുമായി സി -130, ഐ.എൽ -76 എയർക്രാഫ്​റ്റുകൾ വഴി അർധസൈനിക​രെ മേഖലയിൽ വ്യോമസേന വിന്യസിച്ചിട്ടുണ്ട്​. ഇവരുടെ നേതൃത്വത്തിലുള്ള രക്ഷാദൗത്യം തുടരുകയാണ്​.

Tags