'എന്തുപറഞ്ഞാലും ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ആദ്യമായി കരയിപ്പിക്കുന്നു, ഇല്ലാതാകുന്നത് ഒരു ശരീരം മാത്രം': കുറിപ്പുമായി മഞ്ജു വാര്യർ

'Sreeniyettan, who ends everything with loud laughter, makes me cry for the first time, only a body disappears': Manju Warrier with a note
'Sreeniyettan, who ends everything with loud laughter, makes me cry for the first time, only a body disappears': Manju Warrier with a note


കൊച്ചി: നടൻ ശ്രീനിവാസനെ അനുസ്മരിച്ച്  നടി മഞ്ജു വാര്യർ. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും കാലാതിവർത്തിയാകാൻ കഴിഞ്ഞ കലാകാരനാണ് ശ്രീനിവാസനെന്ന് ൃമഞ്ജു വാര്യർ പറഞ്ഞു. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി കരയിപ്പിക്കുകയാണെന്ന് മഞ്ജു കുറിച്ചു. ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കുമെന്നും മഞ്ജു എഴുതി.

tRootC1469263">


കുറിപ്പിന്‍റെ പൂർണരൂപം

കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തിൽ അല്ല പല തരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓർമകൾ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി.
 

Tags