ശ്രീനിവാസന്റെ വിയോഗം കേരളത്തിനും മലയാള സിനിമാലോകത്തിനും തീരാനഷ്ടം ; അനുശോചിച്ച് എ എൻ ഷംസീർ
തിരുവനന്തപുരം : ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ . മലയാള സിനിമയിലെ പ്രശസ്ത നടനും, സംവിധായകനും, തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗം കേരളത്തിനും മലയാള സിനിമാലോകത്തിനും തീരാനഷ്ടമാണെന്ന് എ എൻ ഷംസീർ പറഞ്ഞു.
'സാമൂഹിക ബോധമുള്ള വിഷയങ്ങളെ ലളിതവും ഹൃദയസ്പർശിയുമായ അവതരണത്തിലൂടെ ജനങ്ങളിലെത്തിച്ച അപൂർവ പ്രതിഭയായിരുന്നു അദ്ദേഹം.സാധാരണ മനുഷ്യരുടെ ജീവിതസങ്കടങ്ങളും പ്രതീക്ഷകളും തന്റെ കലാരൂപങ്ങളിലൂടെ അദ്ദേഹം ശക്തമായി അവതരിപ്പിച്ചു.
tRootC1469263">ഹാസ്യവും വിമർശനവും ഒരുപോലെ ചേർത്ത് സമൂഹത്തെ സ്വാധീനിച്ച അദ്ദേഹത്തിന്റെ സംഭാവനകൾ മലയാള സിനിമയുടെ ചരിത്രത്തിൽ എന്നും സ്മരണീയമായിരിക്കും ഈ ദുഃഖഘട്ടത്തിൽ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താൻ കാലത്തിന് പോലും കഴിയില്ല. ശ്രീനിവാസന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും ആരാധകർക്കും ഉള്ള ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു'. - എ എൻ ഷംസീർ പറഞ്ഞു.
.jpg)


