ശ്രീനാദേവി കുഞ്ഞമ്മയും പ്രതിയാകും; അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമത്തില്‍ കുറ്റപത്രം ഉടന്‍
കണ്ടാലറിയാവുന്ന പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമ കേസില്‍ പ്രതികളും കുറ്റപത്രവും ഉടന്‍ ഉണ്ടാകും. ഫെന്നി നൈനാന് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതിയാകും. ശ്രീനാദേവി കുഞ്ഞമ്മയെയും കേസില്‍ പ്രതിചേര്‍ത്തേക്കും. കണ്ടാലറിയാവുന്ന പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
യൂട്യൂബര്‍ രാജന് ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ചര്‍ച്ചയായതോടെയാണ് പൊലീസ് നടപടികള്‍ വേഗത്തിലാക്കിയത്. മൂന്നുമാസം മുന്‍പെടുത്ത എഫ്.ഐ.ആറില്‍ ഇതുവരെ തുടര്‍നടപടികള്‍ എടുത്തിരുന്നില്ല. സംഭവത്തെക്കുറിച്ച് ഡിജിപി, പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു.
അതേസമയം, സ്റ്റേഷനുള്ളില്‍ കയറി ശ്രീനാദേവി പ്രതിയെ കണ്ട സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. പുറത്തെ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാന്‍ അവസരം നല്‍കിയതെന്നും, വനിതാ പൊലീസ് ഇല്ലാത്ത സമയത്ത് മറ്റ് പോംവഴികള്‍ ഇല്ലായിരുന്നുവെന്നും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എസ്.പിക്ക് വിശദീകരണം നല്കി.
.jpg)

