ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായല്ല; വിവരാവകാശ രേഖ പുറത്ത്
വ്യാജരേഖ ചമച്ച് റേഷൻ കാർഡില്‍ പേര് ചേർത്തെന്ന പരാതിയില്‍ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയില്‍ നിന്നും വെട്ടിയിരുന്നു
പത്തനംതിട്ട :പത്തനംതിട്ടയിലെ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗമാ കുഞ്ഞമ്മ റേഷൻ കാർഡില്‍ പേര് ചേർത്തത് വ്യാജമായിട്ടല്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്.അപേക്ഷയ്‌ക്കൊപ്പം കാർഡ് ഉടമയുടെ സമ്മതപത്രം, ഉടമയുമായുള്ള ബന്ധം തെളിയിക്കുന്ന റിലേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകള്‍ സമർപ്പിച്ചിരുന്നു.
നേരത്തെ, ശ്രീനാദേവി വ്യാജരേഖ ചമച്ചാണ് പേര് ചേർത്തതെന്ന് ആരോപിച്ച് കാർഡ് ഉടമയുടെ മക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതർ കാർഡില്‍ നിന്ന് ഇവരുടെ പേര് നീക്കം ചെയ്തിരുന്നു. വ്യാജരേഖ ചമച്ച് റേഷൻ കാർഡില്‍ പേര് ചേർത്തെന്ന പരാതിയില്‍ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയില്‍ നിന്നും വെട്ടിയിരുന്നു.
ബന്ധുക്കളില്‍ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കലാണ് ഇതെന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ആരോപണം.
.jpg)

