മദ്യലഹരിയില്‍ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടി ആശുപത്രി വിട്ടു

sreekutty

മകളെ ചികിത്സിച്ച ഡോക്‌ടർമാരോടും നഴ്‌സുമാരോടും ആശുപത്രി അധികൃതരോടുമുള്ള നന്ദി പറഞ്ഞറിയിക്കാനാകാത്തതാണെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രതികരിച്ചു.

തിരുവനന്തപുരം:  മദ്യലഹരിയില്‍ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊൻപതുകാരി ആശുപത്രി വിട്ടു.തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടി മാസങ്ങളായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക്കുതര്‍ക്കത്തിന്‍റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി. വാതിൽക്കൽ നിന്ന് മാറാത്തതിന്‍റെ വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ പിന്നിൽ നിന്നും തള്ളിയിട്ടതെന്നാണ് എഫ്ഐആര്‍. 

tRootC1469263">

ട്രെയിനില്‍ നിന്നുള്ള വീഴ്‌ചയുടെ ആഘാതത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. മകളെ ചികിത്സിച്ച ഡോക്‌ടർമാരോടും നഴ്‌സുമാരോടും ആശുപത്രി അധികൃതരോടുമുള്ള നന്ദി പറഞ്ഞറിയിക്കാനാകാത്തതാണെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രതികരിച്ചു.

Tags