സാംസ്‌കാരിക സമുച്ചയ മുറ്റത്ത്‌ ശ്രീനാരായണഗുരുവിന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും

The Chief Minister will unveil the bronze statue of Sree Narayana Guru in the courtyard of the Cultural Complex today.

കൊല്ലം :കൊല്ലം ശ്രീ നാരായണഗുരു സാംസാസ്കാരികസമുച്ചയത്തിൻ്റെ മുന്നിൽ ശ്രീ നാരായണ ഗുരുവിന്റെ വെങ്കല പ്രതിമ ഇന്ന് (തിങ്കളാഴ്ച്ച) മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും. എട്ടടി ഉയരത്തിലും അഞ്ചടി വീതിയിലുമുള്ള പ്രതിമ ശിൽപ്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ രണ്ടുവർഷംകൊണ്ടാണ് പൂർത്തിയാക്കിയത്‌.

tRootC1469263">

ആദ്യം കളിമണ്ണിൽ പ്രതിമ നിർമിച്ച്‌ സാംസ്‌കാരിക വകുപ്പ്‌, ലളിതകലാ അക്കാദമി ഉദ്യോഗസ്ഥരെയും ശിവശിരി മഠത്തിലെ സ്വാമിമാരെയും നേരിൽകാണിച്ച്‌ വിലയിരുത്തി അനുമതി വാങ്ങിയിരുന്നു. കളിമണ്ണിന്‌ പുറത്ത്‌ പ്ലാസ്‌റ്റർഓഫ്‌ പാരീസ്‌ മോൾഡ്‌ ചെയ്‌തും അതിന്റെ മുകളിൽ മെഴുക്‌ ചെയ്‌തും പിന്നീട്‌ പല തരത്തിലുള്ള മണ്ണ്‌ തേച്ചതിനും ശേഷം വെങ്കലം കാസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഏകദേശം 800 കിലോ വെങ്കലമാണ്‌ ഉപയോഗിച്ചത്‌.

 ഇരുന്ന് കൊണ്ട് കൈകൾ ഒന്നിച്ച് മടിയിൽവച്ച് സൗമ്യഭാവത്തിൽ നോക്കുന്നരീതിയിലാണ് ശില്പം ഒരുക്കിയിട്ടുള്ളത്.  എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ രൂപം തന്നെയാണ് മാതൃകയാക്കിയത്. ഇതിന് മുൻപ് കഴിഞ്ഞ എൽഡിഎഫ് സർക്കാറിന് വേണ്ടി 'നമ്മുക്ക് ജാതിയില്ലാ' വിളമ്പരത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് മ്യൂസിയത്തിൻ്റെ എതിർവശത്ത് ശ്രീനാരായണഗുരു വെങ്കല ശില്പവും, ശ്രീനാരായണഗുരു ജീവചരിത്രം ചുമർ ശിലപ നിർമ്മാണം പൂർത്തിയാക്കിയതും ഉണ്ണികാനായിയാണ്.  സഹായികളായി  സുരേഷ് അമ്മാനപ്പാറ , വിനേഷ് കെ,  രതീഷ് വി  ,ബാലൻ പച്ചേനി,  ഷൈജിത്ത് ഇപി, സുരേശൻ സി,  ശ്രീകുമാർ, അഭിജിത്ത് ടികെ , മകൻ  അർജുൻ കാനായി എന്നിവരും ഉണ്ടായിരുന്നു.

Tags