വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം ; രണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് പി കെ ശ്രീമതി
Jul 28, 2026, 06:12 IST
ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വക്കീല്‍നോട്ടീസയച്ചു.
തനിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിച്ച് സിപിഎം നേതാവ് പി കെ ശ്രീമതി. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വക്കീല്‍നോട്ടീസയച്ചു. നഷ്ടപരിഹാരം നോട്ടീസ് ലഭിച്ച 15 ദിവസത്തിനുള്ളില്‍ ലഭിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു. കര്‍മ്മ ന്യൂസ്, ഭാരത് ലൈവ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ മറ്റു മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയക്കും. അഭിഭാഷകന്‍ ബി പി ശശീന്ദ്രനാണ് നോട്ടീസ് അയച്ചത്.
.jpg)

