പാലക്കാട് ചാലിശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍

google news
arrest

പാലക്കാട് ചാലിശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മലപ്പുറത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് സ്‌കൂളിലെ കായികാധ്യാപകന്‍ പീഡനത്തിനിരയാക്കിയത്.

രക്ഷിതാക്കളുടെ പരാതിയില്‍ കായികാധ്യാപകന്‍ പെരുമണ്ണൂര്‍ സ്വദേശി 23കാരന്‍ മുബഷിറിനെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ കേസിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോകുകയായിരുന്നു. 
ഇന്നലെ എടപ്പാള്‍ ചങ്ങരംകുളത്ത് നിന്നാണ് ചാലിശ്ശേരി പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയ ചാലിശ്ശേരി സ്വദേശി ഷബിലാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇരുവരെയും പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് പെണ്‍കുട്ടിയുമായി നേരത്തെ ഓണ്‍ലൈന്‍ വഴി സൗഹൃദമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെയാണ് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചത്. പ്രതിക്ക് മറ്റു പെണ്കുട്ടികളുമായും ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

Tags