ഏഷ‍്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ‍്യാപിച്ച് കായിക മന്ത്രി ഒ.ജെ. ജനീഷ്

Sports Minister O.J. Janish announces Rs 50 lakh reward for Malayali athletes who win medals in Asian Games

ന‍്യൂഡൽഹി: ഏഷ‍്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് വമ്പൻ തുക പാരിതോഷികം പ്രഖ‍്യാപിച്ച് കായിക മന്ത്രി ഒ.ജെ. ജനീഷ്. സ്വർണ മെഡൽ നേട്ടം കരസ്ഥമാക്കുന്ന മല‍യാളി താരങ്ങൾക്ക് 50 ലക്ഷം രൂപ നൽകുമെന്നാണ് കായിക മന്ത്രിയുടെ പ്രഖ‍്യാപനം.വെള്ളി മെഡൽ നേടുന്നവർക്ക് 30 ലക്ഷവും വെങ്കല മെഡൽ നേടുന്നവർക്ക് 20 ലക്ഷം രൂപയും നൽകും. ഇതുകൂടാതെ പങ്കെടുത്തവർക്ക് ഒരു ലക്ഷം രൂപ മുൻകൂറായി നൽകും. 

കായിക താരങ്ങളുടെ പരിശീലകർക്കും പാരിതോഷികം നൽകുമെന്ന് മന്ത്രി വ‍്യക്തമാക്കിയിട്ടുണ്ട്.സ്വർണ മെഡൽ നേടുന്നവരുടെ പരിശീലകർക്ക് 5 ലക്ഷവും വെള്ളി നേടുന്ന പരിശീലകർക്ക് 3 ലക്ഷവും വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപയും നൽകുമെന്നാണ് മന്ത്രി പറയുന്നത്. കായിക അസോസിയേഷനുകളുടെ യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ നിർണായക പ്രഖ‍്യാപനം. 30 മലയാളി താരങ്ങളാണ് ഏഷ‍്യൻ ഗെയിംസിൽ പങ്കെടുക്കാനിരിക്കുന്നത്.

Tags