'കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതി';പൊതുഗതാഗതം വിപുലീകരിക്കാൻ പുതിയ പദ്ധതിയുമായി കോർപ്പറേഷൻ

140 people board a bus that can accommodate 64 people, KSRTC employees say workload and working hours have increased

തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്ക് പുറമെ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ സംഭാവന നൽകാവുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പൊതുജന പങ്കാളിത്തത്തോടെ ബസ് സർവീസുകൾ വിപുലീകരിക്കാൻ പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്ക് പുറമെ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ സംഭാവന നൽകാവുന്നതാണ്.

9 മുതൽ 15 മീറ്റർ വരെ നീളമുള്ള എ.സി പ്രീമിയം ബസുകൾ, എ.സി സീറ്റർ, എ.സി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയവയാണ് പദ്ധതിപ്രകാരം സ്വീകരിക്കുന്നത്. വാഹനങ്ങൾ നേരിട്ട് വാങ്ങി നൽകുകയോ അല്ലെങ്കിൽ അതിനായുള്ള തുക കോർപറേഷന് കൈമാറുകയോ ചെയ്യാം. സാമ്പത്തിക സഹായമായാണ് നൽകുന്നതെങ്കിൽ ടെൻഡർ നടപടികളിലൂടെ കെഎസ്ആർടിസി തന്നെ വാഹനം വാങ്ങും.ഒൻപത് മീറ്റർ മുതൽ 15 മീറ്റർ വരെ നീളമുള്ള എസി പ്രീമിയം, എസി സീറ്റർ, എസി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ വിഭാഗങ്ങളിലുള്ള ബസുകളാണ് സ്പോൺസർഷിപ്പിലൂടെ സ്വീകരിക്കുക. സ്പോൺസർമാർക്ക് നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി ബസുകൾ നേരിട്ട് വാങ്ങി കെഎസ്ആർടിസിക്ക് കൈമാറാം.

അല്ലെങ്കിൽ ബസ് വാങ്ങുന്നതിനാവശ്യമായ തുക കോർപ്പറേഷന് നൽകിയാൽ ടെൻഡർ നടപടികളിലൂടെ കെഎസ്ആർടിസി നേരിട്ട് വാഹനം വാങ്ങി നിരത്തിലിറക്കും.സ്പോൺസർ ചെയ്യുന്ന ബസുകൾ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും കോർപ്പറേഷന്റെ സ്ഥിരം ആസ്തിയായി മാറുകയും ചെയ്യും. സർവീസുകളുടെ നടത്തിപ്പ്, റിപ്പയറിംഗ്, ഇൻഷുറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ വിന്യാസം എന്നിവയുടെ പൂർണ്ണ നിയന്ത്രണം കെഎസ്ആർടിസിക്കായിരിക്കും.നിലവിലുള്ള സർവീസുകൾക്ക് പകരമായിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ സ്പോൺസർമാർ നിർദ്ദേശിക്കുന്ന റൂട്ടുകൾ പരിഗണിക്കും. എന്നാൽ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കണമെങ്കിൽ ഇന്ധനച്ചെലവും അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ ലഭ്യമാക്കേണ്ടി വരും. ഇതിനായി പ്രത്യേക ധാരണാപത്രം ഒപ്പുവെക്കാം. അതേസമയം, സാമ്പത്തിക ലാഭവും ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്ത് റൂട്ടുകളിലും സമയക്രമത്തിലും മാറ്റം വരുത്താനുള്ള പൂർണ്ണ അധികാരം കെഎസ്ആർടിസിക്കായിരിക്കും.

ബസ് സ്പോൺസർ ചെയ്യുന്നവർക്ക് വാഗ്ദാനം ചെയ്യുന്നത് ആകർഷകമായ പരസ്യ ആനുകൂല്യങ്ങളാണ്. സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ബസുകളിൽ 10 വർഷത്തേക്ക് പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള അനുമതി നൽകും. എന്നാൽ മതപരമോ, രാഷ്ട്രീയപരമോ, നിയമവിരുദ്ധമോ, സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതോ ആയ പരസ്യങ്ങൾ അനുവദിക്കില്ല. പരസ്യങ്ങളുടെ രൂപകൽപ്പനയ്ക്ക് മുൻകൂട്ടി കെഎസ്ആർടിസിയുടെ ഔദ്യോഗിക അംഗീകാരം വാങ്ങണം. മറ്റ് കെഎസ്ആർടിസി ബസുകളുടെ അതേ കളർ കോഡും ഡിസൈനുമായിരിക്കും ഈ ബസുകൾക്കും ഉണ്ടായിരിക്കുക.

Tags