പാലക്കാട് വാഹനത്തിന്റെ രഹസ്യ അറയില്‍ കടത്തിയ 1155 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

1155 liters of spirit smuggled in a secret compartment of a vehicle seized in Palakkad
1155 liters of spirit smuggled in a secret compartment of a vehicle seized in Palakkad

പാലക്കാട്: ചിറ്റൂര്‍ കൊഴിഞ്ഞാമ്പാറയില്‍ 1155 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവത്തില്‍ ലോറി ഡ്രൈവര്‍ തൃശൂര്‍ അന്തിക്കാട് മാങ്ങോട്ടുകര മാമ്പുള്ളി വീട്ടില്‍ വി. ഷൈജുവിനെ (49) നെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച രാത്രി കൊഴിഞ്ഞാമ്പാറ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വണ്ണാമട നീലം കാച്ചിയില്‍ വെച്ചാണ് സ്പിരിറ്റുമായി വന്ന മിനി ലോറി പിടികൂടിയത്.

tRootC1469263">

മിനിലോറിയുടെ പ്ലാറ്റ്‌ഫോമിനടിയില്‍ നിര്‍മ്മിച്ച രഹസ്യ അറയിലാണ് സ്പിരിറ്റ് നിറച്ചിരുന്നത്. ഇത് ലോറിയില്‍ നിന്നും പൈപ്പ് ഉപയോഗിച്ച് കന്നാസുകളില്‍ ശേഖരിച്ചാണ് അളവ് പരിശോധിച്ചത്. 1155 ലിറ്റര്‍ സ്പിരിറ്റാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ലോറിയുടെ പെട്ടിയില്‍ പച്ചക്കറി കയറ്റുന്ന ട്രേ അടുക്കിയതിന് അടിയിലായാണ് രഹസ്യ അറ ഉണ്ടായിരുന്നത്.

കര്‍ണ്ണാടകയില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്കാണ് സ്പിരിറ്റ് കടത്തിയിരുന്നത്. സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 07സിക്യു 6378 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള മിനിലോറിയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്പിരിറ്റ് കടത്തിന്റെ ഉറവിടത്തെ കൂറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

Tags