പയ്യാവൂര്‍ വില്ലേജ് ഓഫീസിന് മുന്‍പില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

google news
 Jirajendran

തളിപറമ്പ്: ചുഴലിയിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെയാണ ദുരൂഹസാഹചര്യത്തില്‍വില്ലേജ് ഓഫീസിനു മുന്‍പില്‍ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തി.ചുഴലി വില്ലേജ് ഓഫീസിലെ സ്്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ടി.ജിരാജേന്ദ്രനാ(53)ണ് പയ്യാവൂര്‍ വില്ലേജ് ഓഫീസിനു മുന്‍പില്‍ ബുധനാഴ്ച്ച  രാവിലെ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയത്.

പയ്യാവൂര്‍കുഞ്ഞിപറമ്പില്‍ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. കനംകുറഞ്ഞ പ്‌ളാസ്റ്റിക്ക്കയറില്‍ കുരുക്കിട്ട്തറയില്‍ നില്‍ക്കുന്ന രീതിയിലാണ് മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പയ്യാവൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.
 വില്ലേജ് ഓഫീസറുടെ മൃതദേഹം പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കായി പൊലിസ് പരിയാരത്തെകണ്ണൂര്‍മെഡിക്കല്‍കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക്  മാറ്റിയിട്ടുണ്ട്. 

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കിയതെന്നസൂചനയാണ്  പൊലിസ് നല്‍കുന്നത്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കുമെന്ന് പൊലിസ് അറിയിച്ചു.

Tags