ഓണത്തിന് കേരളത്തിന് 100 സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

train

 ന്യൂഡൽഹി: ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് വലിയ ആശ്വാസമായി 100 അധിക ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഓണത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ആഘോഷവേളകളിൽ ട്രെയിൻ ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപേ തീരുന്നതും അതുമൂലം യാത്രക്കാർ നേരിടുന്ന കടുത്ത യാത്രാദുരിതവും കണക്കിലെടുത്താണ് ഇത്രയും അധികം പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ റെയിൽവേ ഔദ്യോഗികമായി അറിയിക്കും. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനുപുറമെ, പുരിയിലെ രഥയാത്രയോടനുബന്ധിച്ച് 300-ഓളം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Tags