ഈസ്റ്റർ അവധിപരിഗണിച്ച് സ്പെഷ്യൽ ട്രെയിൻ; കേരളത്തിൽ 11 സ്റ്റോപ്പുകൾ
കൊച്ചി: ഈസ്റ്റർ അവധിയുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുമായി സതേൺ റെയിൽവേ. പെസഹ വ്യാഴം ദിനത്തിൽ ചെന്നൈയിൽ നിന്ന് പാലക്കാട് വഴി തിരുവനന്തപുരത്തേക്കും. ഈസ്റ്റർ ദിനത്തിൽ വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുമാണ് സർവീസ്. ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ട്രെയിൻ നമ്പർ 06113 ചെന്നൈ എഗ്മോർ - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ ഏപ്രിൽ 2 വ്യാഴാഴ്ച രാത്രി 11:55ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 06:00 മണിയ്ക്ക് തിരുവനന്തപുരം നോർത്തിൽ എത്തുന്നവിധത്തിലാണ് സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 09:30 ന് പാലക്കാടെത്തും. തൃശൂർ 11:07, 12:05 ആലുവ, 12:30 എറണാകുളം ടൌൺ, 01:40 കോട്ടയം, 02:00 ചങ്ങനാശേരി, 02:12 തിരുവല്ല, 02:23 ചെങ്ങന്നൂർ, 02:38 മാവേലിക്കര, 04:10 കൊല്ലം സ്റ്റേഷനുകൾ പിന്നിട്ടാണ് ട്രെയിൻ 06:00 മണിയ്ക്ക് തിരുവനന്തപുരം നോർത്തിലെത്തുക.
മടക്കയാത്ര ട്രെയിൻ നമ്പർ 06114 തിരുവനന്തപുരം നോർത്ത് - ചെന്നൈ എഗ്മോർ എക്സ്പ്രസ് ഈസ്റ്റർ ദിനമായ ഏപ്രിൽ 05 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 05:15നാണ് തിരുവനന്തപുരം നോർത്തിൽ നിന്ന് യാത്ര ആരംഭിക്കുക. പിറ്റേന്ന് രാവിലെ 11:30ന് ചെന്നൈ എഗ്മോറിൽ എത്തിച്ചേരുകയും ചെയ്യും. കൊല്ലം 06:28, കായംകുളം 07:04, മാവേലിക്കര 07:16, ചെങ്ങന്നൂർ 07:32, തിരുവല്ല 07:44, ചങ്ങനാശേരി 07:56, കോട്ടയം 08:12, എറണാകുളം ടൌൺ 09:40, ആലുവ 10:05, തൃശൂർ 10:45, പാലക്കാട് 12:55 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്ന സമയം.
.jpg)


