നവരാത്രിക്ക് സ്പെഷ്യൽ ട്രെയിൻ; ബെം​ഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ്

TRAIN

എറണാകുളത്തേക്കുള്ള ട്രെയിൻ ഉച്ചയ്ക്ക് 2.30-നും ബംഗളൂരുവിലേക്കുള്ള ട്രെയിൻ രാവിലെ 10.59-നും ഒറ്റപ്പാലത്ത് എത്തും

ബെംഗളൂരു: ബെം​ഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ഈ സംവിധാനമനുസരിച്ച് ഒരു മിനിറ്റാണ് ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാവുക.

എറണാകുളത്തേക്കുള്ള ട്രെയിൻ ഉച്ചയ്ക്ക് 2.30-നും ബംഗളൂരുവിലേക്കുള്ള ട്രെയിൻ രാവിലെ 10.59-നും ഒറ്റപ്പാലത്ത് എത്തും.നവരാത്രി ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

ബംഗളൂരു കന്റോൺമെന്റിൽ നിന്ന് ഒക്ടോബർ 16-ന് വൈകിട്ട് 4.40-ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരത്തെത്തും. സേലം, പാലക്കാട്, കോട്ടയം വഴിയുള്ള ഈ സർവീസിന്റെ മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40-നാണ് ക്രമീകരിച്ചിരിക്കുന്നത്.

Tags