ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് പ്രത്യേകവരി
അഞ്ചു വയസിന് താഴെയുള്ള കുട്ടികളെയും ഈ വരിയില്‍ നിര്‍ത്താം. പുതിയ തീരുമാനം ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ് അറിയിച്ചു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ക്കായി പ്രത്യേകം വരി ഏര്‍പ്പെടുത്താന്‍ തീരുമാനം. അഞ്ചു വയസിന് താഴെയുള്ള കുട്ടികളെയും ഈ വരിയില്‍ നിര്‍ത്താം. പുതിയ തീരുമാനം ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ് അറിയിച്ചു. കുടുംബ സമേതം വരുന്നവരിലെ സ്ത്രീകള്‍ക്ക് പൊതുവരിയില്‍ നില്‍ക്കാം.
ഇന്ന് ഗുരുവായൂര്‍ ഏകാദശി തൊഴും, വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്..ഏകാദശി ദിനത്തില്‍ ഗുരുവായൂരില്‍ വന്‍ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തര്‍ക്കായി ദേവസ്വം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. ദേവസ്വം നേരിട്ടാണ് ഇന്ന് വിളക്കാഘോഷം നടത്തുക.
.jpg)

