ഡിസംബര്‍ ഒന്ന് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ

Devotees throng Guruvayur on Unnikannan's birthday

ദശമി, ഏകാദശി ദിനങ്ങളോടനുബന്ധിച്ച് 53 മണിക്കൂര്‍ തുടര്‍ച്ചയായി തുറന്നിരുന്ന ക്ഷേത്രനട ഞായറാഴ്ച രാവിലെ എട്ട് മണിക്ക് അടയ്ക്കും

ഡിസംബര്‍ ഒന്ന് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ദര്‍ശന ക്യൂ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. സ്ത്രീകള്‍ക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവര്‍ക്കും തിരക്കില്ലാതെ സുഗമമായി ദര്‍ശനം നടത്തി മടങ്ങുന്നതിന് വേണ്ടിയാണ് ഈ പുതിയ ക്രമീകരണമെന്ന് ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥും അഡ്മിനിസ്‌ട്രേറ്റര്‍ എസ്. ഹരിഗോപാലും അറിയിച്ചു.


അതേസമയം, ദശമി, ഏകാദശി ദിനങ്ങളോടനുബന്ധിച്ച് 53 മണിക്കൂര്‍ തുടര്‍ച്ചയായി തുറന്നിരുന്ന ക്ഷേത്രനട ഞായറാഴ്ച രാവിലെ എട്ട് മണിക്ക് അടയ്ക്കും. തുടര്‍ന്ന് ക്ഷേത്രത്തിനകം ശുദ്ധീകരിച്ച് പുണ്യാഹം നടത്തിയ ശേഷം പതിവ് പൂജകള്‍ നടക്കുമെങ്കിലും ഈ സമയത്ത് ഭക്തര്‍ക്ക് അകത്തേക്ക് പ്രവേശനമുണ്ടായിരിക്കില്ല. വൈകിട്ട് നാലരയോടെ മാത്രമേ നട വീണ്ടും തുറക്കുകയുള്ളൂ. നട അടച്ചിരിക്കുന്ന സമയത്ത് ദര്‍ശനത്തിന് പുറമെ വിവാഹം, ചോറൂണ്, വാഹന പൂജ തുടങ്ങിയ ചടങ്ങുകളൊന്നും അനുവദിക്കില്ല.

Tags