'അക്രമാസക്തരായ രോഗികളെ ചികിത്സിക്കാൻ പ്രത്യേക പ്രോട്ടോകോൾ വേണം' : സർക്കാറിനോട് ആവശ്യവുമായി കെ.കെ. ശൈലജ
Thu, 11 May 2023

കൊച്ചി: മാനസിക പ്രശ്നങ്ങൾ നേരിടുന്നതും അക്രമാസക്തരുമായ രോഗികളെ ചികിത്സിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിന് ആരോഗ്യപ്രവർത്തകർക്കായി പ്രത്യേക പ്രോട്ടോകോൾ നിർമിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതായി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എം.എൽ.എ.
അന്താരാഷ്ട്ര നഴ്സസ് ഡേയുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ദേശീയാരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ.നിഖിലേഷ് മേനോൻ അധ്യക്ഷത വഹിച്ചു. നടി ശ്രിയ ശ്രീ വിശിഷ്ടാതിഥിയായിരുന്നു. ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷഹിർ ഷാ, ഈസ്റ്റേൺ കോണ്ടിമെന്റ്സ് ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫിസർ റോയ് കുളമാക്കൽ എന്നിവർ സംസാരിച്ചു.