കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിലെ ഭക്തർക്ക് പ്രത്യേക പ്രത്യേക പരിഗണന നല്കാനാവില്ല: ഹൈക്കോടതിയിൽ സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്

Nearly two lakh pilgrims have reached Sabarimala so far

ശബരിമല: കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിയിൽ എത്തുന്നവർക്ക് ശബരിമല ദർനത്തിനും വഴിപാടിനും പ്രത്യേക പരിഗണന നല്കാനാവില്ലെന്ന് കാട്ടി ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നല്കി. ദർശനത്തിനും ക്യൂ
നില്ക്കാതെ അപ്പം അരവണ തുടങ്ങി യ പ്രസാദങ്ങൾ വേഗം ലഭമാക്കുന്നതിനും സൗകര്യം ചെയ്യുന്നത് സംബ ന്ധിച്ച് മന്ത്രിതല ച ർച്ച നടന്നിരുന്നു. 
 പ്രധാനപ്പെട്ട ഡി പ്പോകളിൽ നിന്ന് ബജറ്റ് ടൂറിസം പ ദ്ധതിയിൽ ശബരി മലയിലേക്കുള്ള ട്രിപ്പുകളും കെ.എ സ്ആർ.ടി.സി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചുള്ള ബുക്കിംഗുകൾ നടന്ന് വരികയാണ്.

tRootC1469263">

ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.ശബരിമലയിൽ എത്തുന്ന ലക്ഷോപലക്ഷം ഭക്തർക്ക് ലഭിക്കുന്ന സൗകര്യത്തേക്കാൾ കൂടുതൽ സൗകര്യവും ക്രമീകരണങ്ങളും ബജറ്റ് ടൂറിസം പദ്ധതി പ്രകാരം എത്തുന്നവർക്ക് നല്കുന്നത് ശരിയല്ലെന്നും അവർക്കായി പ്രത്യേകദർശന സൗകര്യം ഒരുക്കുന്നത് തെറ്റാണെന്നും കാട്ടിയാണ് റിപ്പോർട്ട് നല്കിയിരിക്കുന്നത്. ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തരും തുലരാ ണെന്ന ഹൈക്കോ
ടതിയുടെ നിലപാ ടുകൾക്ക് എതിരാ ണ് കെ.എസ്.ആ ർ.ടി.സിയുടെ ബജ റ്റ് ടൂറിസം പദ്ധതി പ്രകാരം വരുന്നവ ർക്ക് നല്കാൻ ഉദ്ദേശിക്കുന്ന ഇളവുകൾ. 

കുറഞ്ഞ നാൾകൊണ്ട് വലിയ സ്വീകാര്യതയും വരുമാനവും ലഭിച്ച പദ്ധതിയാണ് ബജറ്റ് ടൂറിസം. പ്രധാനപ്പെട്ട കെ.എസ്. ആർ.ടി.സി സ്റ്റാൻ്റുകളിൽ നിന്നും പമ്പയ്ക്ക് നേരിട്ടും,അച്ചൻകോവിൽ,ആര്യങ്കാവ്,കുളത്തൂപ്പുഴപന്തളം, ആറന്മുള ക്ഷേത്ര ങ്ങൾ സന്ദർശിച്ച് പമ്പയ്ക്ക് എത്തു ന്ന യാത്രകളാണ്
കെ.എസ്.ആർ.ടി. സി നടത്തുന്നത്.40 പേരുടെ ഗ്രൂപ്പ് ഉണ്ടെങ്കിൽ പമ്പയി ൽ പോയ ശേഷം ദർശനം നടത്തി മലയിറങ്ങുന്ന തീർ ത്ഥാടകരേയും കൊണ്ട് ബസ് മടങ്ങി പോയ ഡിപ്പോയിൽ തിരികെ എത്തും. പദ്ധതി പ്രകാരം ബസിൽ വരുന്ന ഭക്തരെ സഹായിക്കാനായി ബജറ്റ് ടൂറിസം സെൽ കോഡിനേറ്ററു ടെ സാന്നിധ്യം പമ്പയിലും സന്നിധാനത്തും ഉണ്ട്. ബജറ്റ് ടൂറിസം പദ്ധതി പ്രകാരം ശബരിമലയിലേക്ക് വിവിധ ക്ഷേത്രങ്ങളെ കോർത്തിണക്കി ചാർട്ടേഡ് ട്രിപ്പുകളും കെ.എസ്.ആർ ടി സി ആരംഭിച്ചു. പദ്ധതി പ്രകാരം ഒരു ബസിൽ 50 പേർക്ക് വരെ പോകാനാകും.
 

Tags