നിയമസഭയിലെ ഊരാളുങ്കൽ കരാറുകൾ റദ്ദാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

Speaker Thiruvanchoor Radhakrishnan cancels Uralungal contracts in the Assembly

തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയ നവീകരണ കരാറുകൾ കൂട്ടത്തോടെ റദ്ദാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയ്ക്കുള്ളിലെ എൽഇഡി വാൾ നന്നാക്കാൻ മാത്രം 10 ലക്ഷം രൂപ പൊതുപണം ചെലവാക്കാമെന്ന മുൻ സ്പീക്കറുടെ ഉത്തരവ് റദ്ദാക്കിയതിൽ ഉൾപ്പെടും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് തുക അനുവദിച്ച് മുൻപ് ഇറക്കിയ മറ്റ് ഉത്തരവുകളും സ്പീക്കർ റദ്ദാക്കിയിട്ടുണ്ട്. ഇതിനൊപ്പമാണ് എൽഇഡി വാൾ നന്നാക്കാൻ നിയമസഭ പണം ചെലവിടുമെന്ന ഉത്തരവും റദ്ദാക്കിയിട്ടുള്ളത്.

നിയമസഭയ്ക്കുള്ളിൽ ഊരാളുങ്കൽ സൊസൈറ്റി നടത്തിയ വിവിധ നവീകരണ പ്രവൃത്തികളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് സ്പീക്കറുടെ നടപടി. വാർഷിക പരിപാലന കരാർപ്രകാരം എൽഇഡി വാളിന്റെ അറ്റകുറ്റപ്പണിയുടെ പൂർണ്ണമായ ചെലവ് വഹിക്കേണ്ടത് കരാർ ലഭിച്ച സൊസൈറ്റി തന്നെയാണെന്ന് ഉന്നതതല പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്ന് പൊതുപണം അനാവശ്യമായി ചെലവഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സ്പീക്കർ കർശന നിർദ്ദേശം നൽകുകയായിരുന്നു

Tags