മന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ ആയുധവുമായി ആക്രമിച്ചു എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ ഷംസീര്‍
തീരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ ആയുധവുമായി ആക്രമിച്ചു എന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അവിടെയുണ്ടായ സംഘര്‍ഷത്തില്‍ വീണാ ജോര്‍ജിന് പരിക്കേറ്റു. അവശയായ നിലയിലാണ് മന്ത്രിയെ കണ്ടത്. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ താന്‍ മുന്‍കൈ എടുത്തതെന്നും സ്പീക്കര്‍ ഷംസീര്‍ വ്യക്തമാക്കി.
മന്ത്രിയെ ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യമാണ് നിര്‍വഹിച്ചത്. എന്റെ സഭയിലെ ഒരു അംഗം അവശയായി നില്‍ക്കുമ്പോള്‍ എന്നാ ശരി എന്നു പറഞ്ഞ് വന്ദേഭാരതില്‍ കയറി പോകുകയാണോ ചെയ്യേണ്ടതെന്ന് ഷംസീര്‍ ചോദിച്ചു. അപ്പോള്‍ അവശയായ മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ കാണിക്കുക എന്നതായിരുന്നു. ആ ഉത്തരവാദിത്തം മന്ത്രിയുടെ കാര്യത്തില്‍ കാണിച്ചു.
മന്ത്രിക്ക് സ്വതന്ത്രമായി നടക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അവിടെ നടന്ന സംഘര്‍ഷത്തിനിടെ വീണാ ജോര്‍ജിന് പരിക്കേറ്റിരുന്നു. അതാണ് താന്‍ പറഞ്ഞത്. സമരം നടത്തുമ്പോള്‍ ചിലപ്പോള്‍ ജയിലില്‍ പോകേണ്ടി വരും. ജയിലില്‍ കിടത്തിയത് മഹാ അപരാധമാണ് എന്ന നിലയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ചിലരൊക്കെ പറയുന്നത്.ഒരു വനിതാമന്ത്രിക്ക് നേരെ കെഎസ് യുവിന്റെ ആണ്‍കുട്ടികളാണോ ചാടി അടുക്കേണ്ടത്.?. കെഎസ് യുവിന് വനിതാ പ്രവര്‍ത്തകരില്ലേ?. ഒരു വനിതയ്ക്ക് നേരെ ഒരു വനിതയെപ്പോലും ഉപയോഗിക്കാതെ സമരം നടത്തുന്ന രീതിയും കോണ്‍ഗ്രസ് പരിശോധിക്കേണ്ടതാണെന്ന് ഷംസീര്‍ ആവശ്യപ്പെട്ടു.
.jpg)

