ആയുർവേദത്തിന്‍റെ മറവിൽ സ്‌പാ-മസാജ് കേന്ദ്രങ്ങൾ; നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി മേയർ

Spa and massage centers operating under the guise of Ayurveda; Kochi Mayor says it has been noticed that illegal activities are taking place

 കൊച്ചി: ആയുർവേദത്തിന്‍റെ മറവിൽ ചില സ്‌പാ-മസാജ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ പറഞ്ഞു. അത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ കേന്ദ്രങ്ങൾക്കെതിരേ കൊച്ചി കോർപ്പറേഷൻ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. ആരോഗ്യ മേഖലയിലെ വ്യാജ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് കർശനമായ ഇടപെടലുകൾ ഉണ്ടാകുമെന്നും മേയർ അറിയിച്ചു.

tRootC1469263">

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി, പ്രത്യേകിച്ച് കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട്, ആയുർവേദ ഡോക്ടർമാരുടെ സംഘടന ആയ എഎംഎഐയുമായി സഹകരിച്ച് വിവിധ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുമെന്നും മേയർ പറഞ്ഞു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ.

  

Tags