മാല പൊട്ടിച്ചോടിയ കള്ളന്മാരെ ഓടിച്ചിട്ട് പിടിച്ച സൗമ്യ തിരഞ്ഞെടുപ്പിലും താരം ; മിന്നുന്ന വിജയം

soumya
soumya

കല്‍പറ്റ നഗരസഭയില്‍ 12ാം വാര്‍ഡ് എമിലിത്തടത്തിലെ എല്‍ഡിഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സൗമ്യ.

നവ്യ നായര്‍ നായികായ 'ഒരുത്തീ' എന്ന സിനിമയ്ക്ക് പ്രചോദനമായ സൗമ്യയ്ക്ക് തിരഞ്ഞെടുപ്പില്‍ മിന്നും വിജയം. കല്‍പറ്റ നഗരസഭയില്‍ 12ാം വാര്‍ഡ് എമിലിത്തടത്തിലെ എല്‍ഡിഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സൗമ്യ. യുഡിഎഫിലെ റംല സുബൈറിനെ പരാജയപ്പെടുത്തിയാണ് സൗമ്യ വിജയം നേടിയത്.

tRootC1469263">

മാല പൊട്ടിച്ചോടിയ കള്ളന്മാരെ പിന്നാലെ ഓടിയെത്തി പിടിച്ചാണ് സൗമ്യ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇതാണ് പിന്നീട് വി കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന സിനിമയ്ക്ക് പ്രചോദനമായത്.
നാട്ടിലെ ജനകീയ മുഖമായ സൗമ്യ സിപിഐയുടെ ജില്ലയിലെ പ്രധാന യുവനേതാക്കളില്‍ ഒരാളാണ്. കൊല്ലം മൈനാഗപ്പള്ളി സ്വദേശിനിയായ സൗമ്യ ഭര്‍ത്താവ് ഷൈജുവിന് ജോലിയില്‍ സ്ഥലംമാറ്റം ലഭിച്ചാണ് 2017ല്‍ വയനാട്ടിലേക്ക് എത്തിയത്.

Tags