മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യം, ഭാര്യാമാതാവിനെ മരുമകൻ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
വീട്ടില്‍ വെച്ചായിരുന്നു വയോധികയെ ഇയാള്‍ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.
കൊല്ലം:കൊല്ലം കുണ്ടറയില്‍ മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിവരങ്ങള്‍ വിളിച്ചറിയിച്ചതിന്റെ വൈരാഗ്യത്തില്‍ ഭാര്യാമാതാവിനെ മരുമകൻ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.
വീട്ടുമുറ്റത്ത് നിന്നും ഗര്‍ഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതല്‍ വയോധികയെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ വെച്ചായിരുന്നു വയോധികയെ ഇയാള്‍ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.
2025 മുതല്‍ ഇയാള്‍ വയോധികയെ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒടുവില്‍ വയോധിക വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വെളിപ്പെടുത്തലിന് പിന്നാലെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇവർക്കിടയില്‍ കുടുംബ പ്രശ്നങ്ങള്‍ ഉള്ളതായും വിവരമുണ്ട്
.jpg)

