ഭാര്യാമാതാവിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തി, മരുമകൻ പിടിയില്‍

d

ബുധൻ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഉസ്മാനും ഭാര്യ ഹസീനയും പതിവായി വഴക്കിടാറുണ്ട്‌. ബുധനാഴ്ചയും ഇവർ തമ്മില്‍ വഴക്കുണ്ടായി.

കൊല്ലം: ഭാര്യാമാതാവിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തിയ മരുമകൻ പിടിയില്‍. പുനലൂരില്‍ മുനിസിപ്പാലിറ്റി ഹൈസ്കൂള്‍ ജഷൻ ദർഭവിള വീട്ടില്‍ (വലിയ കാലായില്‍ ) സെയ്‌തുംബീവി(70)യെ കൊലപ്പെടുത്തിയ കേസിലാണ്‌ മരുമകൻ ഉസ്മാനെ(60) പിടികൂടിയത്‌.ബുധൻ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഉസ്മാനും ഭാര്യ ഹസീനയും പതിവായി വഴക്കിടാറുണ്ട്‌. ബുധനാഴ്ചയും ഇവർ തമ്മില്‍ വഴക്കുണ്ടായി.

ഇതില്‍ ഇടപെട്ട സെയ്തുംബീവിയെ ഉസ്മാൻ കൈകൊണ്ട് തലയ്ക്ക് ഇടിക്കുകയും നിലത്തിട്ട് നെഞ്ചില്‍ ചവിട്ടുകയുമായിരുന്നു. അവശയായ ഇവരെ അയല്‍വാസികളുടെ സഹായത്തോടെ ഹസീന പുനലൂർ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

സെയ്തുംബീവിയുടെ ശരീരത്തില്‍ മർദനത്തിന്റെ പാടുകള്‍ കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പൊലീസ് എത്തുമ്പോള്‍ സെയ്തുംബീവി മരിച്ച വിവരം ഉസ്മാൻ അറിഞ്ഞിരുന്നില്ല. പിന്നാലെ സെയ്തുംബീവിയെ ഉസ്മാൻ മർദിച്ചതായി ഹസീന പൊലീസിന് മൊഴി നല്‍കി. നേരത്തെ തടിമില്ലുകളില്‍ ജോലി ചെയ്തിട്ടുള്ള ഉസ്മാൻ ഏറെക്കാലമായി ജോലിക്കൊന്നും പോകുന്നില്ല.

Tags