തൃശ്ശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
Updated: Jul 23, 2026, 11:23 IST
മകനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം.
തൃശ്ശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് മരിച്ചത്. മകൻ രാധാകൃഷ്ണൻ (54) അറസ്റ്റിലായിട്ടുണ്ട്. ഭൂമി നൽകിയിട്ടും മകൻ അച്ഛന് ജീവനാംശം നൽകിയില്ല എന്നതാണ് പ്രകോപനം.
ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. മകനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. മറ്റൊരു മകന്റെ വീട്ടിൽ തനിച്ചായിരുന്നു കൃഷ്ണന്റെ താമസം.
.jpg)

