മകൻ മരിച്ചത് ഒന്നര വർഷം മുമ്പ് ; വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Updated: Oct 20, 2026, 10:34 IST
തൊഴിലുറപ്പ് തൊഴിലാളിയായ മിനിയുടെ മൂത്ത മകൻ ഒന്നര വർഷം മുമ്പ് ആഴിമലയിലെ പാറയിൽ നിന്നും കാൽ വഴുതി കടലിൽ വീണ് മരിച്ചിരുന്നു.
തിരുവനന്തപുരം: നരുവാമൂട് മൊട്ടമൂട്ടിൽ വീട്ടമ്മയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമൂട് വള്ളോട്ടുകോണം പുത്തൻവീട്ടിൽ മധുവിന്റെ ഭാര്യ മിനി (49) യാണ് മരിച്ചത്. തിരുവനന്തപുരം - കന്യാകുമാരി റെയിൽപാതയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
തൊഴിലുറപ്പ് തൊഴിലാളിയായ മിനിയുടെ മൂത്ത മകൻ ഒന്നര വർഷം മുമ്പ് ആഴിമലയിലെ പാറയിൽ നിന്നും കാൽ വഴുതി കടലിൽ വീണ് മരിച്ചിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
.jpg)


