അച്ഛന്‍ ആശുപത്രിയിലായ മനോവിഷമത്തില്‍ മകന്‍ ജീവനൊടുക്കി; മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും മരിച്ചു
Updated: Nov 29, 2025, 10:39 IST
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബാലന്‍ മൊടക്കല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായതിന് പിന്നാലെ ജിതേഷ് കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായാണ് സൂചന.
കോഴിക്കോട്: അച്ഛന്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായ മനോവിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും മരിച്ചു. കോഴിക്കോട് മൊടക്കല്ലൂര്‍ എയുപി സ്‌കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നാലുപുരയ്ക്കല്‍ പി ബാലന്‍, മകന്‍ ജിതേഷ്(42) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ജിതേഷിനെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബാലന്‍ മൊടക്കല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായതിന് പിന്നാലെ ജിതേഷ് കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായാണ് സൂചന. പിന്നീട് രാത്രിയോടെ ബാലനും മരിക്കുകയായിരുന്നു.
tRootC1469263">.jpg)


