മദ്യലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

dead
dead

മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിന് പിതാവിന്റെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു.

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. 65കാരനായ രവിയാണ് മകന്റെ മര്‍ദനത്തില്‍ മരിച്ചത്. കുറ്റിച്ചലില്‍ ഇന്നലെ രാത്രിയാണ് സംഭവം. തുടര്‍ന്ന് മകന്‍ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിന് പിതാവിന്റെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു.

tRootC1469263">


തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ഡ്രൈവറാണ് നിഷാദ്. മദ്യപിച്ച് വീട്ടിലെത്തി കുടുംബവുമായി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് തടയാന്‍ ശ്രമിച്ച പിതാവിനെ നിഷാദ് ചവിട്ടിവീഴ്ത്തുകയായിരുന്നു. ശേഷം മര്‍ദിക്കുകയും ചെയ്തതായാണ് വിവരങ്ങള്‍. അവശനിലയിലായ രവിയെ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിഷാദിനെ നെയ്യാര്‍ ഡാം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags