മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം
Updated: Sep 15, 2026, 10:13 IST
വീഴുന്നതിനിടെ ദേവസിക്കുട്ടിയുടെ തല ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.
കൊച്ചി: മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തില്‍ പിതാവിന് ദാരുണാന്ത്യം. മലയാറ്റൂര്‍ സ്വദേശി ദേവസിക്കുട്ടി (87) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ഡേവിസിനെതിരെ കാലടി പൊലീസ് കേസെടുത്തു. ഇന്നലെയാണ്
മദ്യപിച്ചെത്തിയ മകന്‍ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ എത്തിയ പിതാവ് ദേവസിക്കുട്ടിയെ പിടിച്ചു തള്ളി. വീഴുന്നതിനിടെ ദേവസിക്കുട്ടിയുടെ തല ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു. ദേവസിക്കുട്ടിയുടെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.
.jpg)

